SignIn
Kerala Kaumudi Online
Friday, 23 October 2026 5.00 PM IST

എയ്ഡ്സ് ദിനാചാരണം

aids
നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ലോക എയ്ഡ്സ് ദിനചാരണ പരിപാടി മെഡിക്കൽ ഓഫീസർ ഡോ. ലക്ഷ്മി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

നെല്ലിയാമ്പതി: നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ലോക എയ്ഡ്സ് ദിനം ആചരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. പി.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ ജെ. ആരോക്കിയം ജോയ്സൺ അദ്ധ്യക്ഷത വഹിച്ചു. ഡോ ജോസഫ് ടോം മുഖ്യപ്രഭാഷണം നടത്തി. എയ്ഡ്സ് പകരുന്ന രീതിയെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെക്കുറിച്ചും സ്‌കിറ്റ് അവതരിപ്പിച്ചു. ജീവനക്കാരായ സൈനു സണ്ണി, സുദിന സുരേന്ദ്രൻ, എസ്.സംഗീത, രാജൻ, മുനുസ്വാമി എന്നിവർ നേതൃത്വം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എസ്.രമ്യ,​ പബ്ലിക് ഹെൽത്ത് നേഴ്സ് എസ്.സഹീത എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, HIV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL