SignIn
Kerala Kaumudi Online
Saturday, 17 October 2026 1.49 AM IST

പി.എം ശ്രീ നടപ്പാക്കിയാൽ ജനകീയപ്രതിരോധം: വി.ശിവൻകുട്ടി

s

തിരുവനന്തപുരം: പി.എം ശ്രീയുടെ പേരിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ നുണക്കഥകൾ പ്രചരിപ്പിക്കുന്നുവെന്നും സ്കൂളിൽ പി.എം ശ്രീയെന്ന ബോർഡ് വച്ചാൽ ജനകീയപ്രതിരോധം തീർക്കുമെന്നും മുൻ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സി.പി.എം ജില്ലാ കമ്മറ്റി ഓഫീസിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലായിരുന്നു മുന്നറിയിപ്പ്. പി.എം ശ്രീക്ക് അനുകൂല സമീപനം സ്വീകരിക്കുന്നതിനാൽ തടഞ്ഞുവച്ച കുടിശികയിൽ നിന്ന് 106 കോടി അനുവദിച്ചെന്ന മുഖ്യമന്ത്രിയുടെ പരാമർശം പച്ചക്കള്ളമാണ്. പാഠപുസ്തകത്തിനും യൂണിഫോമിനും സർക്കാർ ചെലവാക്കിയ തുക റീഇംബേഴ്സ് ചെയ്യണമെന്ന് ഇടതുസർക്കാർ നിരന്തരം ആവശ്യപ്പെട്ടതനുസരിച്ച് കിട്ടിയതാണ്. ഈ തുക ഇനി ലഭിക്കണമെങ്കിൽ എസ്.എസ്.കെ , എസ്.എൻ.എ സ്പർഷ് എന്ന അക്കൗണ്ട് തുടങ്ങണം. സബ്ജക്ട് മിനിമം മാർക്ക് എടുത്തുമാറ്റിയത് പൊതുവിദ്യാഭ്യാസത്തെ പിന്നോട്ടടിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHIVANKUTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA