SignIn
Kerala Kaumudi Online
Friday, 23 October 2026 6.36 PM IST

സംവാദം സംഘടിപ്പിച്ചു

debate

ഒറ്റപ്പാലം: വേങ്ങശ്ശേരി എൻ.എസ്.എസ് ഹൈസ്‌കൂളിൽ ദേശീയ മലിനീകരണ നിയന്ത്രണ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി. മലിനീകരണം കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി സംവാദം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി കെ.അജിത് തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. പി.വർഷ സ്വാഗതവും കെ.ആര്യ പ്രകാശ് നന്ദിയും രേഖപ്പെടുത്തി. സി.അഭിനവ് മോഹൻ, ടി.എസ്.സഞ്ജീവ്, പി.ബി.ശിവാനി, കെ.ആർ.അശ്വതി, ടി.അനുശ്രീ, എൻ.അഭിൻ കൃഷ്ണ, പി.അർച്ചന, പി.വർഷ, ആര്യ പ്രകാശ് എന്നിവർ സംവാദത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, DEBATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL