SignIn
Kerala Kaumudi Online
Friday, 23 October 2026 6.36 PM IST

കരോൾ ആരംഭിച്ചു

carol

പട്ടാമ്പി: ചാലിശ്ശേരി സെന്റ് പീറ്റേഴസ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിലെ ഉണ്ണിയേശുവിന്റെ തിരു ജനനത്തിന്റെ മഹത്വം അറിയിച്ചുള്ള ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി.
എം.പി.പി.എം സൺഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ക്രിസ്മസ് കരോൾ ആഘോഷം വികാരി ഫാ. ബിജുമുങ്ങാം കുന്നേൽ ഉദ്ഘാടനം ചെയ്തു. സൺഡേ സ്‌കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും കരോളിൽ അണിച്ചേർന്നു വീടുകളിലെത്തി ഗാനങ്ങൾ ആലപിച്ചു. പള്ളിക്ക് കീഴിലുള്ള പതിനൊന്നോളം കുടുംബ യൂണിറ്റുകളിൽ കരോളുകൾ വിവിധ ദിവസങ്ങളിൽ വീടുകളിലെത്തും. വികാരി ഫാ.ബിജുമുങ്ങാംകുന്നേൽ, ട്രസ്റ്റി സി.യു.ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവിഡ്, പ്രധാനദ്ധ്യാപിക ഷീന മിൽട്ടൺ, സ്റ്റാഫ് സെക്രട്ടറി ജിനുവിനു തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, CAROL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL