SignIn
Kerala Kaumudi Online
Friday, 23 October 2026 8.27 AM IST

ഫിൻജാൽ: കേരളത്തിൽ പച്ചക്കറി വില കുതിക്കുന്നു

പാലക്കാട്: അപ്രതീക്ഷിതമായി വീശിയടിച്ച ഫിൻജാൽ ചുഴലിക്കാറ്റിലും ശക്തമായ മഴയിലും തമിഴ്നാട്ടിൽ വ്യാപക കൃഷിനാശം സംഭവിച്ചതോടെ​ കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു. കഴിഞ്ഞ കുറെ നാളുകളായി വലിയ ഉള്ളി,​ വെളുത്തുള്ളി, നാളികേരം എന്നിവയുടെ വില താഴാതെ നിൽക്കുകയാണ്. ഒക്ടോബറിൽ 35 രൂപയുണ്ടായിരുന്ന വലിയ ഉള്ളിക്ക് ഇപ്പോൾ 65-80 രൂപ വരെ വിലയുണ്ട്. മാസങ്ങളായി 300 - 330 രൂപയുണ്ടായിരുന്ന വെളുത്തുള്ളി ഇപ്പോൾ 420 രൂപയിലെത്തി. മണ്ഡലകാലമായാൽ പച്ചക്കറിക്ക് പൊതുവെ വിലയുയരുമെങ്കിലും ഇത്തവണ കനത്തെ മഴയെ തുടർന്ന് തമിഴ്നാട്ടിൽ നിന്ന് പച്ചക്കറി ലോഡുകൾ വരാത്തതാണ് വില വർദ്ധനയ്ക്ക് കാരണം. പച്ചക്കറി വില കുതിച്ചുയരുമ്പോൾ സാധാരണക്കാർക്ക് സഹായകമാകേണ്ട ഹോർട്ടികോർപ്പ് സ്റ്റാളുകളും സർക്കാർ പച്ചക്കറിച്ചന്തകളുമെല്ലാം പേരിലൊതുങ്ങുകയാണ്.

മുരിങ്ങക്കായ(400 രൂപ),​ നാളികേരം(70),​ തക്കാളി(50), അമര(80), ചെറിയ ഉള്ളി(80) എന്നിങ്ങനെയാണ് മറ്റിനങ്ങളുടെ വില. ഇഞ്ചി, പച്ചമുളക് എന്നിവയ്ക്ക് കാര്യമായി വില വർദ്ധന ഉണ്ടായിട്ടില്ല. പച്ചക്കറിക്കു പുറമെ നേന്ത്രപഴത്തിനും 70-75 രൂപയായിട്ടുണ്ട്. സംസ്ഥാനത്ത് പ്രാദേശികമായി പച്ചക്കറി ഉൽപാദനം കുറഞ്ഞതും തിരിച്ചടിയായി. സംസ്ഥാനത്തെ പച്ചക്കറി വിപണിയിൽ 70 ശതമാനത്തോളവും അയൽ സംസ്ഥാനങ്ങളിൽ നിന്നും വരുന്നതാണ്. സവാളയും ഉരുളക്കിഴങ്ങും ചെറിയുള്ളിയും കർണാടക, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നും പച്ചക്കറികൾ തമിഴ്നാട്ടിലെ കോയമ്പത്തൂർ,​ പൊള്ളാച്ചി,​ ഉടുമൽപേട്ട,​ ഒട്ടൻചത്രം എന്നിവിടങ്ങളിൽ നിന്നുമാണ്.

 വില വിവരം

മുരിങ്ങക്കായ: 400 രൂപ
തക്കാളി: 50രൂപ
വലിയ ഉള്ളി: 65 രൂപ
ചെറിയ ഉള്ളി: 80 രൂപ
വെളുത്തുള്ളി: 420 രൂപ
ഉരുളക്കിഴങ്ങ്: 50 - 58 രൂപ
തേങ്ങ: 70 രൂപ
വെണ്ടയ്ക്ക: 44 രൂപ
പാവയ്ക്ക: 40 രൂപ
വെള്ളരിയ്ക്ക: 40 രൂപ
പടവലം: 40 രൂപ
വഴുതനങ്ങ: 48 രൂപ
ക്യാരറ്റ്: 55 - 60 രൂപ
ചേമ്പ്: 100 രൂപ
ചേന: 68 രൂപ
മത്തൻ: 20 രൂപ
പച്ച ഏത്തൻ: 70 രൂപ
ബീറ്റ്രൂട്ട്: 50 - 60 രൂപ
ബീൻസ്: 60 രൂപ
പയർ: 50 രൂപ
ഇഞ്ചി: 80 രൂപ
ചെറുനാരങ്ങ: 80 രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, VEGETABLES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL