SignIn
Kerala Kaumudi Online
Friday, 23 October 2026 8.26 AM IST

കുത്തിയിരുപ്പ് സമരം

bjp
പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് ഇന്ന് മുതൽ ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ ബി.ജെ.പി വടക്കഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം

വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് ഇന്ന് മുതൽ ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ ബി.ജെ.പി വടക്കഞ്ചേരി മണ്ഡലം കമ്മിറ്റി ടോൾ പ്ലാസയിൽ കുത്തിയിരുപ്പ് സമരം നടത്തി. ജില്ലാ കമ്മിറ്റി അംഗം എൻ.വി.വാസുദേവൻ ഉദ്ഘാടനം ചെയ്തു. പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാൻ അനുവദിക്കില്ലെന്ന് യോഗം വ്യക്തമാക്കി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ.ഗുരു അദ്ധ്യക്ഷനായി. എൻ.കൃഷ്ണകുമാർ, കെ.ശ്രീകണ്ഠൻ, എം.കോമളം, ഡി.ധനിത, കെ.മഞ്ജുഷ, മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.ശ്രീരാജ് വള്ളിയോട്, കെ.അജിത്ത്
എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, TOLL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL