പാലക്കാട്: യുവജന കമ്മീഷൻ യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ചെസ്സ് മത്സരം ജനുവരി നാലിന് കണ്ണൂരിൽ നടക്കും. വിജയികൾക്ക് യഥാക്രമം 15,000 രൂപ, 10,000 രൂപ, 5000 രൂപയും ട്രോഫിയും ലഭിക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയിൽ പ്രായമുള്ളവർ ഫോട്ടോയും ഫിഡെ റേറ്റിങും ഉൾപ്പെടെ വിശദമായ ബയോഡേറ്റ ീളളശരശമഹ.സ്യെര@ഴാമശഹ.രീാ എന്ന മെയിൽ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം. ജി, തിരുവനന്തപുരം 33), നേരിട്ടോ നൽകാവുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി: 2024 ഡിസംബർ 31. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04712308630)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |