പറളി: എസ്.എൻ.ഡി.പി യോഗം പാലക്കാട് വെസ്റ്റ് യൂണിയനിൽ മൈക്രോലോൺ വിതരണം നടത്തി. യൂണിയൻ പ്രസിഡന്റ് എടത്തറ രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ആർ.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. ധനലക്ഷ്മി ബാങ്ക് പറളി ബ്രാഞ്ചിൽ നിന്ന് അനുവദിച്ച 1.55 കോടി രൂപയുടെ ചെക്ക് ബാങ്ക് മാനേജർ കെ.ജി.ഗോകുല ദാസൻ കൈമാറി. യോഗം ഡയറക്ടർ ടി.സി.സുരേഷ് ബാബു, എസ്.അനിൽ, പി.കെ.സുരേഷ്, വി.കെ.ശിവകുമാർ, പ്രശാന്ത് ചാത്തംകണ്ടം, സുശീല ഉണ്ണികൃഷ്ണൻ, ശഷിജ ശശികുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |