കഞ്ചിക്കോട്: സംസ്ഥാനത്തെ പ്രമുഖ വ്യവസായ മേഖലയായ കഞ്ചിക്കോട്ടെ വ്യവസായ അന്തരീക്ഷം വീണ്ടും കലുഷിതമാകുന്നു. ഒരിടവേളയ്ക്ക് ശേഷം തൊഴിൽ സമരം തിരിച്ച് വരുന്നു. വിവിധ കമ്പനി മാനേജ്‌മെന്റുകൾ കയറ്റിറക്ക് തൊഴിലാളികൾക്ക് ജോലി നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തൊഴിലും കൂലിയും സംരക്ഷിക്കാൻ എന്ന മുദ്രാവാക്യമുയർത്തി നടത്തുന്ന പ്രതിഷേധ മാർച്ചോടെ സമര പരിപാടികൾക്ക് തുടക്കമാകും. ജനുവരി 7ന് രാവിലെ 10ന് മുൻ എം.എൽ.എ ഹംസ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യും. യൂണിയൻ ജനറൽ സെക്രട്ടറി എസ്.ബി.രാജു അദ്ധ്യക്ഷത വഹിക്കും.
പാലക്കാട് ഡിസ്ട്രിക്ട് ഹെവി വെഹിക്കിൾ വർക്കേഴ്സ് യൂണിയനും പാലക്കാട് ഡിസ്ട്രിക്ട് ലോറി ട്രാൻസ്‌പോർട്ടിംഗ് ഏജന്റ് വെൽഫയർ അസോസിയേഷനും സംയുക്തമായാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |