കൊല്ലങ്കോട്: വെങ്ങുനാട് ദേശത്തിന്റെ (കൊല്ലങ്കോട്) ചരിത്ര സ്മരണകളുണർത്തുന്ന പുലിക്കോട് അയ്യപ്പൻകാവിലെ ആറാട്ട് മഹോത്സവം ആഘോഷിച്ചു. രാവിലെ ആചാരവെടിയോടെ ആറാട്ട് ഉത്സവങ്ങൾക്ക് തുടക്കമായി. ഗണപതി ഹോമം, ഉഷപൂജ, ലക്ഷാർച്ചന, ഉച്ചപൂജ എന്നിവയ്ക്ക് ശേഷം പ്രസാദ ഊട്ട് നടന്നു. മൂന്ന് മണിയോടെ കളരി കോവിലകം ത്രിമൂർത്തി ക്ഷേത്രത്തിൽ നിന്നും ആറാട്ട് പുറപ്പാട്. നാലു മണിയോട് പുലിക്കോട് അയ്യപ്പൻ ക്ഷേത്രത്തിൽ നിന്നും ആറാട്ട് ഇറക്കത്തിന് പറ വാദ്യം നാഗസ്വരം, ബാന്റ് വാദ്യം, തകിൽവാദ്യം, ശിങ്കാരിമേളം, കലാരൂപങ്ങൾ പഞ്ചവാദ്യം എന്നിവ അകമ്പടിയേകി. രാജഭരണകാലത്ത് തുടങ്ങിയ ആറാട്ട് ഉത്സവം പുതുതലമുറയിൽപ്പെട്ടവരും ആചാരാനുഷ്ടാനങ്ങൾ പാലിച്ച് ആഘോഷിച്ചു വരുന്നു. വെങ്ങുനാട് സ്വരൂപം വലിയ കാരണവർ രവിവർമ്മ തമ്പുരാൻ ആറാട്ട് മഹോത്സവങ്ങളുടേയും പുലിക്കോട് അയ്യപ്പൻകാവിന്റെ രക്ഷാധികാരിയായി പ്രവർത്തിച്ചുവരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |