
മണ്ണാർക്കാട്: ഗാനരചയിതാവ് പി.ഭാസ്‌കരൻ മാസ്റ്ററുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് മണ്ണാർക്കാട് താലൂക്ക് ലൈബ്രറിയും പെൻഷനേഴ്സ് ലൈബ്രറിയും, ഡെക്കലോഗ് ഫിലിം സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണയോഗവും ഗാനാഞ്ജലിയും സാഹിത്യകാരൻ കെ.പി.എസ്.പയ്യെനടം ഉദ്ഘാടനം ചെയ്തു. പെൻഷനേഴ്സ് വായനശാല പ്രസിഡന്റ് ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. സിനിമാ നിരൂപകൻ ജി.പി.രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.എൻ.മോഹനൻ, മണ്ണാർക്കാട് മെഹ്ഫിൽ ഭാരവാഹി മുഹമ്മദാലി, മണ്ണാർക്കാട് താലൂക്ക് ലൈബ്രറി പ്രസിഡന്റ് പി.അച്ചുതനുണ്ണി, ഡെക്കലോഗ് ഫിലിം സൊസൈറ്റി സെകട്ടറി കെ.സി.പ്രവീൺ എന്നിവർ സംസാരിച്ചു. തുടർന്ന് ഗാനാലാപനവും നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |