
മണ്ണാർക്കാട്: ഹൈദരാബാദിൽ നടന്ന സന്തോഷ് ട്രോഫി ഫുട്‌ബാൾ ടൂർണമെന്റിൽ കേരളത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച താരം തെങ്കര കോൽപ്പാടം സ്വദേശി നസീബ് റഹ്മാന് ജന്മനാടിൽ ഉജ്ജ്വല സ്വീകരണം നൽകി. കോൽപ്പാടം സൂപ്പർ ബോയ്സ് ക്ലബിന്റ നേതൃത്വത്തിൽ നെല്ലിപ്പുഴയിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നാട്ടിലേക്ക് ആനയിച്ചു. പഞ്ചായത്ത് പ്രസിസന്റ് കെ.ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ അനുമോദിച്ചു. വാർഡ് മെമ്പർ റഷീദ് കോൽപ്പാടം അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് മെമ്പർ അബുൽ ഗഫൂർ, വിവിധ പാർട്ടി ഭാരവാഹികളായ കെ.സുരേന്ദ്രൻ, കുരിക്കൽ സൈദ്, ടി.കെ.ഹംസക്കുട്ടി, കമാൽ, പി.എ.ഷമീർ മാസ്റ്റർ, ഗിരീഷ് ഗുപ്ത, യുസുഫ് പശ്ശേരി, മഹല്ല് പ്രതിനിധി ഷാഫി ഫൈസി, അമ്പലം പ്രതിനിധി അനിൽകുമാർ, ഹാരിസ് കോൽപാടം, ഫാസിൽ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |