വാളയാർ: മലബാർ സിമന്റ്സ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എം.ടി അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച പരിപാടി പാഞ്ചജന്യം ഫിലിം സൊസൈറ്റി നിർവാഹസമിതി അംഗം അഡ്വ.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. മലബാർ സിമന്റ്സ് പ്ലാന്റ് എൻജിനീയർ പി.കെ.മധു അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി സെക്രട്ടറി പി.എം.ബിനു അദ്ധ്യക്ഷനായി. ലൈബ്രറി അംഗം ജയലക്ഷ്മി എം.ടിയെ അനുസ്മരിച്ചു കൊണ്ട് എഴുതിയ കവിത ആലപിച്ചു. എസ്.ജയകുമാർ, കെ.കെ.ജയചന്ദ്രൻ തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു. എൻ.സാരിഷ് സ്വാഗതവും അനിൽ പ്രസാദ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |