പാലക്കാട്: ഈ മാസം 22 ന് സംസ്ഥാന വ്യാപകമായി അദ്ധ്യാപകരും സർക്കാർ ജീവനക്കാരും നടത്തുന്ന പണിമുടക്ക് സമരത്തിന്റെ ഭാഗമായി സെറ്റോ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പണിമുടക്ക് സമരനോട്ടീസ് നൽകലും പ്രതിഷേധ പ്രകടനവും സംഘടിച്ചിച്ചു. സെറ്റോ സംസ്ഥാന ട്രഷറർ കെ.സി.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. സെറ്റോ പാലക്കാട് ചെയർമാൻ ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. കെ.ശ്രീജേഷ്, ബി. സുനിൽകുമാർ, ഉമാശങ്കർ ജി.എസ്, ഷാജി തെക്കേതിൽ, വി.സതീഷ് കുമാർ, എൻ.ജോയ്, എ.ഗോപീ ദാസ്, വി.സുജിത് കുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |