പാലക്കാട്: കാർഷിക വിളകളെ കടുത്ത വേനലിൽ നിന്നും സംരക്ഷിക്കുന്നതിന് കൃഷിയിടങ്ങളിൽ ഡ്രിപ്, സ്‌പ്രിംക്ലർ മുതലായ സൂക്ഷ്മ ജലസേചന ഉപകരണങ്ങൾ സബ്സിഡിയോടെ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അനുമതിപത്ര പ്രകാരം പൂർത്തീകരിക്കുന്ന പ്രവൃത്തികൾക്ക് പരമാവധി അംഗീകൃത നിരക്കിന്റെ 55 ശതമാനം വരെ സബ്സിഡി ലഭിക്കും. പരമാവധി അഞ്ച് ഹെക്ടർ വരെയെ സബ്സിഡി അനുവദിക്കൂ. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമുകൾക്കും അടുത്തുള്ള കൃഷിഭവനുകളിലോ മലമ്പുഴയിൽ പ്രവർത്തിക്കുന്ന കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഓഫീസിലോ ബന്ധപ്പെടണം. ഫോൺ: 9447625658, 5400871570.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |