ഹൈ ടെൻഷൻ ലൈനിൽ കുടുങ്ങാതെ രക്ഷപ്പെട്ടു
കൊല്ലങ്കോട്: രാജ്യാന്തര ബലൂൺ ഫെസ്റ്റിവെല്ലിനോട് അനുബന്ധിച്ച് പൊള്ളാച്ചിയിൽ തമിഴ്നാട് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ബലൂൺഫെസ്റ്റിനിടെ വീണ്ടും അപകടം. ഇന്നലെ ആകാശപ്പറക്കലിനിടെ നിയന്ത്രണം വിട്ട ഭീമൻ ബലൂൺ കൊല്ലങ്കോട് നെൽപ്പാടത്ത് ഇടിച്ചിറക്കി. ബലൂണിലുണ്ടായിരുന്ന രണ്ട് പരിശീലകരും മൂന്ന് സാഹസിക യാത്രക്കാരും അപകടം ഇല്ലാതെ രക്ഷപ്പെട്ടു. രണ്ട് ദിവസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ ബലൂൺ അപകടമാണിത്. ഈ മാസം 14ന് പൊള്ളാച്ചിൽ നിന്നും പറന്നു ഉയർന്ന ഭീമൻ ബലൂൺ ഗ്യാസ് തീർന്നതിനെ തുടർന്ന് ചിറ്റൂർ കന്നിമാരി മുള്ളൻ തോട്ടിലെ കൃഷിയിടത്തിൽ ഇടിച്ചിറക്കിയിരുന്നു. തമിഴ്‌നാട് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്റെ രണ്ട് മക്കൾ ഉൾപ്പെടെ ബലൂണിൽ ഉണ്ടായിരുന്ന നാല് പേരും പരിക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു. ഇന്നലെ രാവിലെ ഏഴരയോടെയാണ് രണ്ടാമത്തെ അപകടമുണ്ടായത്. ബലൂൺ താഴ്ന്നിറങ്ങുന്നതിനിടെ ഹൈ ടെൻഷൻ വൈദ്യുതി ലൈനിനു സമീപത്തെത്തിയെങ്കിലും അപകടത്തിൽപ്പെടാതെ രക്ഷപ്പെടുകയായിരുന്നു. ശക്തമായി വീശിയടിച്ച കാറ്റും മതിയായ അളവിൽ ഗ്യാസ് ഇല്ലാതിരുന്നതുമാണ് ആകാശ ബലൂണുകൾ അപകടത്തിൽപ്പെടാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. കൃഷിയിടത്തിൽ നിന്നും ബലൂൺ മടക്കി യന്ത്രഭാഗങ്ങൾ അഴിച്ചുമാറ്റി വാഹനത്തിൽ കൊണ്ടുപോയി. പൊള്ളാച്ചി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |