കടമ്പഴിപ്പുറം: ഗ്രാമപഞ്ചായത്തിന്റെയും സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും കീഴിലുള്ള കനിവ് പാലിയേറ്റീവ് യൂണിറ്റിന്റെ വാർഷികാഘോഷവും പാലിയേറ്റീവ് ദിനാചരണവും പാലിയേറ്റീവ് രോഗി ബന്ധു സംഗമവും സംഘടിപ്പിച്ചു. പഞ്ചായത്തിലെ കിടപ്പുരോഗികളും ബന്ധുക്കളും ആശാ പ്രവർത്തകരും വൊളണ്ടിയർമാരും അവരുടെ കുടുംബാംഗങ്ങളും ഒത്തുചേർന്ന സംഗമം കെ.പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ശാസ്തകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ശ്രീലത, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സുബ്രഹ്മണ്യൻ, പഞ്ചായത്ത് അംഗങ്ങളായ സി.ബാലകൃഷ്ണൻ, കെ.നാരായണൻകുട്ടി, പി.ഷാബുജം, എം.വിനോദ് കുമാർ, മെഡിക്കൽ ഓഫീസർ ഡോ.അബ്ബാസ്, ഒ.വാസുദേവൻ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |