SignIn
Kerala Kaumudi Online
Friday, 23 October 2026 2.33 PM IST

കഞ്ചിക്കോട് സ്വകാര്യ ഡിസ്റ്റിലറി പ്രവർത്തനം തുടങ്ങുന്നു

കഞ്ചിക്കോട്: ക​ഞ്ചി​ക്കോ​ട്:​ ​നീണ്ട ഇടവേ​ള​യ്ക്ക് ​ശേ​ഷം​ ​ക​ഞ്ചി​ക്കോ​ട് ​വീ​ണ്ടും​ ​സ്വ​കാ​ര്യ​ ​ഡി​സ്റ്റി​ല​റി​ ​പ്ര​വ​ർ​ത്ത​നം​ ​തു​ട​ങ്ങു​ന്നു.​ ​തെ​ന്നി​ന്ത്യ​യി​ലെ​ ​ത​ന്നെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​മ​ദ്യ​ ​ഉ​ത്പാ​ദ​ന​ ​കേ​ന്ദ്ര​മാ​ണ് ​ക​ഞ്ചി​ക്കോ​ട് ​ഉ​യ​രാ​ൻ​ ​പോ​കു​ന്ന​ത്.​ ​സ്വ​കാ​ര്യ​ ​ക​മ്പ​നി​യാ​യ​ ​ഓ​യാ​സീ​സ് ​കൊ​മേ​ഴ്സ്യ​ലി​നാ​ണ് സംസ്ഥാന ​സ​ർ​ക്കാ​ർ​ ​ഡി​സ്റ്റി​ല​റി​ ​അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.​ ​ക​ഞ്ചി​ക്കോ​ട് ​വ്യ​വ​സാ​യ​ ​മേ​ഖ​ല​യി​ൽ​ ​സ്മാ​ർ​ട് ​സി​റ്റി​ക്കാ​യി​ ​കാ​ത്തി​രി​ക്കു​ന്ന​ ​വ്യ​വ​സാ​യ​ ​ഇ​ട​നാഴി​യു​ടെ​ ​എ​തി​ർ​വ​ശ​ത്താ​യാ​ണ് ​പു​തി​യ​ ​ഡി​സ്റ്റി​ല​റി​ ​ഉ​യ​രാ​ൻ​ ​പോ​കു​ന്ന​ത്.​ ​ക​ഞ്ചി​ക്കോ​ട് ​വർഷങ്ങൾക്ക് മുമ്പ് വരെ​ ​ഡി​സ്റ്റി​ല​റി​ക​ൾ​ ​സ​ജീ​വ​മാ​യി​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.​ ​പി​ന്നീ​ട് ​ഇ​വ​ ​പ്രവർത്തനം നിറുത്തുകയായിരുന്നു. ​2018​ൽ ഒന്നാം പിണറായി സർക്കാർ​ ​ഒ​രു​ത്ത​ര​വി​ലൂ​ടെ​ ​ഡി​സ്റ്റി​ല​റി​ക​ൾ​ ​തി​രി​ച്ച് ​കൊ​ണ്ടു​വ​രാ​ൻ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​വി​വാ​ദ​ങ്ങ​ൾ​ ​മൂ​ലം​ ​പി​ൻ​വ​ലി​ക്കേ​ണ്ടി​ ​വ​ന്നു.
സ്ത്രീകൾ ഉൾപ്പെടെ നിരവധിപേർക്ക് തൊഴിൽ ലഭിക്കുമെന്നത് നേട്ടമായി ചൂണ്ടിക്കാണിക്കപ്പെടുമ്പോൾ ഭൂഗർഭ ജലചൂഷണം വലിയ തോതിൽ ഉണ്ടാകുമെന്ന വിമർശനവും ഉയരുന്നുണ്ട്. പെപ്സി കമ്പനികളും ഡിസ്റ്റിലറികളും പ്രവർത്തനം നിറുത്തിയതിന് ശേഷമാണ് കഞ്ചിക്കോട് മേഖലയിൽ ഭൂഗർഭ ജലനിരപ്പ് ഉയർന്നത്. ഡിസ്റ്റിലറി പ്രവർത്തനം തുടങ്ങുന്നതോടെ ഭൂഗർഭ ജലനിരപ്പ് വീണ്ടും താഴുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. മദ്യവും ബിയറും വൈനും നിർമ്മിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ഇന്ത്യൻ നിർമ്മിത വിദേശമദ്യ ബോട്ടിലിംഗ് യൂണിറ്റ്, മൾട്ടി സ്പിരിറ്റ് പ്ലാന്റ് , എഥനോൾ പ്ലാന്റ്, മൾട്ടി ഫീഡ് ഡിസ്റ്റിലേഷൻ യൂണിറ്റ്, ബ്രാണ്ടി വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിനാണ് ഒയാസിസിന് പ്രാരംഭ അനുമതി ലഭിച്ചിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, DISTILLERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL