കിഴക്കഞ്ചേരി: കൊന്നയ്ക്കൽകടവ് മണിമൊക്ക് തടയണയുടെ വശം തള്ളിപ്പോയി. ഇതേ തുടർന്ന് കെട്ടിനിറുത്തിയ വെള്ളം പൂർണമായും ഒഴുകിപ്പോയി. വേനൽ കടുത്തതോടെ തോട്ടിലെ വെള്ളം കുറഞ്ഞതോടെ നാട്ടുകാർ തടയണ ഇടുകയും ഒരാഴ്ച്ചയോളം വെള്ളം നിറഞ്ഞുനിന്നതുമായിരുന്നു. പ്രദേശത്തെ കുടിവെള്ളത്തിനും, കാർഷിക ആവശ്യത്തിനുമായി ഉപകാരപ്പെടുന്ന തടയണയിലെ വെള്ളമാണ് വേനൽ ആരംഭിക്കുമ്പോൾ തന്നെ നഷ്ടമായത്. ഉടനെ വശം കെട്ടി തടയണ പുനഃസ്ഥാപിച്ച് വെള്ളം സംഭരിക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ഗ്രാമസഭയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |