പട്ടാമ്പി: കപ്പൂർ പഞ്ചായത്ത് ഹോമിയോ ഡിസ്‌പെൻസറി കാഞ്ഞിരത്താണിയിലെ സ്‌നേഹവീട് കെട്ടിടത്തിൽ താൽക്കാലികമായി പ്രവർത്തനമാരംഭിച്ചു. പുതിയ കെട്ടിടം പൂർത്തിയാകുമ്പോൾ ഇത് മാരായംകുന്നിലെ പഴയ വി.ഇ.ഒ ഓഫീസ് സ്ഥലത്തേക്ക് മാറ്റുമെന്ന് ഉദ്ഘാടനം നിർവഹിച്ച പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ പറഞ്ഞു. ഡോക്ടർ ജ്യോതിഷ് പട്ടാമ്പി ചാർജ് എടുത്തു. ദിവസവും ഒമ്പതു മുതൽ രണ്ടു മണി വരെ ഡിസ്പൻസറി പ്രവർത്തിക്കും. വാർഡ് മെമ്പർ വി.യു.സുജിത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി.രവീന്ദ്രൻ, മെമ്പർമാരായ കെ.ടി.അബ്ദുല്ലക്കുട്ടി, ഹൈദരാലി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.പി, കൃഷ്ണൻ, പ്രമോദ് ചന്ദ്രൻ, ബാവ കുട്ടി, അസൈനാർ, സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |