പാലക്കാട്: ജനോപകാര പദ്ധതികൾ തുടരുന്നതിനൊപ്പം ജീവനക്കാരുടെ സംരക്ഷണവും കേരള ബാങ്ക് ഏറ്റെടുക്കണമെന്ന് എ.പ്രഭാകരൻ എം.എൽ.എ. കേരളത്തിന്റെ വികസന ചരിത്രത്തിൽ കേരള ബാങ്ക് അദ്ധ്യായങ്ങൾ എഴുതി ചേർക്കുകയാണ്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ബാങ്ക് റിട്ട. അസോസിയേഷൻ കേരള ബാങ്ക് ജില്ലാ ആസ്ഥാനത്ത് നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് ഇ.തങ്കപ്പൻ അദ്ധ്യക്ഷനായി. സംഘടന ഭാരവാഹികളായ കെ.മല്ലിക, കെ.മുരളിധരൻ, പി.ബാലൻ, രാമകൃഷ്ണൻ, സത്യ മൂർത്തി, കെ.നബി ദാസ്, ഇ.ശിവദാസൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |