SignIn
Kerala Kaumudi Online
Friday, 23 October 2026 4.18 PM IST

ഫണ്ട് സമാഹരണം

building
അലനല്ലൂർ യൂണിറ്റ് ബിൽഡിംഗ് ഓണേഴ്സ് സോഷ്യൽ വെൽഫെയർ ട്രസ്റ്റ് ആസ്ഥാന മന്ദിര നിർമ്മാണ ഫണ്ട് സമാഹരണം അഡ്വ.യു.എ.ലത്തീഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

അലനല്ലൂർ: ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ അലനല്ലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സാമൂഹ്യക്ഷേമ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന ബിൽഡിംഗ് ഓണേഴ്സ് സോഷ്യൽ വെൽഫെയർ ട്രസ്റ്റിന് ആസ്ഥാന മന്ദിരം നിർമ്മിക്കുന്നു. അലനല്ലൂർ സർക്കാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് സമീപം സ്വന്തമായി വാങ്ങിയ സ്ഥലത്താണ് ഓഫീസ് നിർമ്മിക്കുക. ഇതിന്റെ ഫണ്ട് സമാഹരണം ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ യു.എ.ലത്തീഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ പി.ഹസ്സൻ ഹാജി അദ്ധ്യക്ഷനായി. ഇംപെക്സ് ഇലക്ട്രോണിക്സ് ഡയറക്ടർ മുഹമ്മദലി മഞ്ചേരി, അരവിന്ദൻ ചൂരക്കാട്ടിൽ, സിറ്റി യൂസഫ്, പി.മുഹമ്മദലി, സൗജത്ത് തയ്യിൽ, യു.കെ.സുബൈദ, സി.കെ.സജ്മ എന്നിവർ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, BUILDING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL