ശ്രീകൃഷ്ണപുരം: ബ്ലോക്ക് പഞ്ചായത്തിന്റേയും കടമ്പഴിപ്പുറം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സമന്വയ സെക്കൻഡറി പാലിയേറ്റീവ് യൂണിറ്റിന് കീഴിൽ പാലിയേറ്റീവ് ദിനാചരണവും രോഗീ ബന്ധു സംഗമവും സംഘടിപ്പിച്ചു. കെ.പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സെയ്താലി, പഞ്ചായത്ത് പ്രസിഡന്റ് രാജിക, വൈസ് പ്രസിഡന്റ് സുകുമാരൻ, മെഡിക്കൽ ഓഫീസർ ഡോ. എൻ.അബ്ബാസ്, പ്രചോദക പ്രഭാഷകൻ ഗണേഷ് കൈലാഷ് തുടങ്ങിയവർ സംസാരിച്ചു. പങ്കെടുത്തവർക്കെല്ലാം സ്‌നേഹ സമ്മാനങ്ങളും നൽകി കമ്മ്യൂണിറ്റി നഴ്സ്മാരെ ആദരിച്ചു. സംഗീത പരിപാടിയും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |