ചെർപ്പുളശേരി: നാല് ദിവസങ്ങളിലായി നടക്കുന്ന മാരായമംഗലം ഖാസി മുഹമ്മദ് മുസ്ലിയാർ എജുക്കേഷണൽ ആൻഡ് കൾച്ചറൽ കോംപ്ലസ് (കെ.എം.ഇ.സി.സി) 12ാം വാർഷിക മഹാസമ്മേളനം ആരംഭിച്ചു. കുടുംബ സംഗമം പാണക്കാട് സയ്യിദ് സ്വദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത വൈസ് പ്രസിഡന്റ് എം.പി.കുഞ്ഞിമുഹമ്മദ് മുസ്ലിയാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മുനീർ വിളയിൽ മുഖ്യ പ്രഭാഷണം നടത്തി. മരക്കാർ മാരായമംഗലം, സുലൈമാൻ ദാരിമി ഏലംകുളം, എ.മൊയ്തീൻ കുട്ടി, സി.എം.കുട്ടി ഹാജി, മുനീർ വാഫി അമ്മിനിക്കാട്, ഉബൈദ് അൻവരി, പി.പി.ഉമ്മർ, പാറയിൽ അൻവർ, രായിൻ കിഴിശ്ശേരി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |