SignIn
Kerala Kaumudi Online
Saturday, 24 October 2026 12.46 AM IST

ആയുർവേദ ക്യാമ്പ്

camp
ചെങ്ങണിയൂർ കാവ് തുളസി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ നടന്ന സൗജന്യ ആയുർവ്വേദ വൈദ്യപരിശോധന ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങ്

മാത്തൂർ: റിപ്പബ്ലിക് ദിനത്തിൽ മാത്തൂർ ചെങ്ങണിയൂർ കാവ് തുളസി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ സൗജന്യ ആയുർവ്വേദ വൈദ്യപരിശോധന ക്യാമ്പ് നടത്തി. മാത്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ ജി.ശിവരാജൻ ഉദ്ഘാടനം ചെയ്യു. പഞ്ചായത്ത് മെമ്പർ കെ.ഉദയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സി.മോഹനൻ, കെ.എം.സുരേഷ്, തുളസി സ്മാരക വായനശാല ലൈബ്രേറിയൻ ശ്രീനിഷ, പ്രസീല, കെ.ഇന്ദ്രപ്രസാദ് എന്നിവർ സംസാരിച്ചു. ജീവിതശൈലി രോഗങ്ങളിൽ ആയുർവേദത്തിന്റെ പങ്ക് എന്ന വിഷയത്തിൽ ഡോക്ടർമാരായ നീനു മോഹൻ, പി.എസ്.ഗൗരി എന്നിവർ ക്ലാസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, CAMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL