പാലക്കാട്: സംസ്ഥാന വിവരാവകാശ കമ്മീഷണർ ടി.കെ.രാമകൃഷ്ണൻ ജില്ലയിൽ നടത്തിയ സിറ്റിംഗിൽ 13 പരാതികൾ തീർപ്പാക്കി. ആകെ 15 പരാതികളാണ് ലഭിച്ചത്. രണ്ടു കേസുകൾക്ക് സമൻസ് നൽകി. യഥാസമയം മറുപടി നൽകാത്തവർക്കെതിരെ സെക്ഷൻ 20 (1) പ്രകാരം നടപടി സ്വീകരിക്കുമെന്നും വിവരാവകാശ കമ്മീഷണർ അറിയിച്ചു. വിവരാവകാശ കമ്മീഷൻ സെക്ഷൻ 18 പ്രകാരം ഒരു പൗരന് വിവരം നൽകാൻ കഴിയാതെ ഇരിക്കുക, അപേക്ഷ സ്വീകരിക്കാതെ ഇരിക്കുക, എസ്.പി.ഐ.ഒ യെ നിയമിക്കാതിരിക്കുക, കാരണമില്ലാതെ വിവരം നിഷേധിക്കുക എന്നിവ ഉൾപ്പെടുന്ന കംപ്ലെയിന്റ് പെറ്റീഷൻ, അപ്പീലുമായി ബന്ധപ്പെട്ട പരാതികൾ എന്നിവയാണ് അദാലത്തിൽ പരിഗണിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |