
ചിറ്റൂർ: ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായുള്ള മഹിളോത്സവം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തുകളിൽ നിന്നുള്ള മഹിളകൾ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് എ.സുജാത അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് സിന്ധു, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ.മണികുമാർ, മെമ്പർമാരായ വിശാലാക്ഷി, സുബൈറത്, സരോജ എന്നിവർ സംസാരിച്ചു. ശിശു വികസന പദ്ധതി ഓഫീസർ മീനാക്ഷി കുട്ടി സ്വാഗതവും ചിറ്റൂർ അഡിഷണൽ സി.ഡി.പി ഒ.നിർമല നന്ദിയും പറഞ്ഞു. മത്സര വിജയികൾക്ക് സമ്മാനദാനവും നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |