SignIn
Kerala Kaumudi Online
Friday, 23 October 2026 7.02 AM IST

കെ.എൽ.ജി.എസ്.എ ജില്ലാ സമ്മേളനം നടത്തി

klgsa

പാലക്കാട്: കേരളാ ലോക്കൽ സെൽഫ് ഗവൺമെന്റ് സ്റ്റാഫ് അസോസിയേഷൻ (കെ.എൽ.ജി.എസ്.എ) ജില്ലാ സമ്മേളനം നടത്തി. വകുപ്പ് ഏകീകരണത്തിനു ശേഷം തദ്ദേശ സ്വയംഭരണ വകുപ്പിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തണമെന്നും എല്ലാ ജീവനക്കാർക്കും സ്പാർക്കിലൂടെ ശമ്പളവും ആനുകൂല്യങ്ങളും വിതരണം ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മനോജ് കുമാർ അദ്ധ്യക്ഷനായി. കെ.എൽ.ജി.എസ്.എ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.എ.ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. മുൻ യു.ഡി.എഫ് കമ്മിറ്റി ചെയർമാൻ എ.കൃഷ്ണൻ, ഐ.യു.എം.എൽ പാർട്ടി ലീഡർ സെയ്ത് മീരാൻ ബാബു, കൗൺസിലർമാരായ സുഭാഷ്, ഷജിത്കുമാർ, ബഷീർ, മൻസൂർ, മിനി ബാബു, കെ.എൽ.ഇ.ഒ ജില്ലാ പ്രസിഡന്റ് കരുണാകരൻ, ഒ.അഹമ്മദ് ഇബ്രാഹിം, ശ്രീവത്സൻ, അയ്യപ്പൻ, ഹമീദ, വേണുഗോപാലൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, KLGSA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL