
ചിറ്റൂർ: ചിറ്റൂർ പൗരസമിതിയുടെ 16-ാം വാർഷിക പൊതുയോഗം ചിറ്റൂർ ഡിവൈ.എസ്.പി വി.എ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എം.ശെൽവരാജ് അദ്ധ്യക്ഷനായി. ചിറ്റൂർ ജി.വി.ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ടി.ഗിരി മുഖ്യ പ്രഭാഷണം നടത്തി. കണക്കമ്പാറ ബാബു, ചിറ്റൂർ പൗരസമിതി സെക്രട്ടറി സി.കൃഷ്ണൻ, മറ്റു ഭാരവാഹികളായ എ.ആർ.രഞ്ജിത്ത്, ജി.പ്രേംമോഹൻ, എ.ശിവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സംസ്ഥാന തലത്തിൽ കലാ കായിക ശാസ്ത്രമേളകളിൽ വിജയം കൈവരിച്ച വിദ്യാർത്ഥികളെയും ചിറ്റൂരിലെ വിവിധ സ്കൂളുകളിൽ കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥാമാക്കിയ വിദ്യാർത്ഥികളെയും സംസ്ഥാന ഉദ്യമ അവാർഡ് നേടിയ ചിറ്റൂർ ടി.എച്ച്.എസി.ലെ സൂപ്രണ്ട് പി.എസ്.ലിബുകുമാർ, കേരള സാംസ്കാരി വകുപ്പിന്റെ വജ്ര ജൂബിലി ഫെല്ലോഷിപ്പ് നേടിയ ടി.ജി.സുനിത എന്നിവരെയും ആദരിച്ചു. ചിറ്റൂർ പൗരസമിതിയുടെ 2025-26 വർഷത്തേക്കുള്ള 25 അംഗ പുതിയ കൗൺസിലിനെയും തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |