
പട്ടാമ്പി: ഫെബ്രുവരി 4,5, 6 തിയ്യതികളിലായി നടക്കുന്ന കൂറ്റനാട് ദേശോത്സവത്തിന്റെ കേന്ദ്ര കമ്മിറ്റി ഓഫീസ് തുറന്നു. കൂറ്റനാട് പട്ടാമ്പി റോഡിൽ മനാസ്‌ക്കോ ബിൾഡിംഗിലാണ് ഓഫീസ് തുറന്നത്. കേന്ദ്ര കമ്മറ്റി പ്രസിഡന്റ് പി.എ.അബ്ദുൾ ഹമീദിന്റെ അദ്ധ്യക്ഷത വഹിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ.കുഞ്ഞുണ്ണി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സെക്രട്ടറി രവി കുന്നത്ത് സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മിറ്റിയംഗവും പൊതുപ്രവർത്തകരുമായ രവി മാരാത്ത്, സി.രവീന്ദ്രൻ, തങ്കമാൻ, ശരത് തുടങ്ങിയവർ സംസാരിച്ചു. ഗഫൂർ ന്യൂ ബസാർ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |