SignIn
Kerala Kaumudi Online
Friday, 23 October 2026 7.42 AM IST

ഇന്ത്യൻ വെറ്ററൻസ് ക്രിക്കറ്റ്‌ ടീമിൽ മലയാളിയും

murugan

പാലക്കാട്‌: അൻപതു വയസിനു മുകളിലുള്ളവരുടെ ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ മലയാളിയും. കുന്നത്തൂർമേട് എലന്തിയൻകോട് കമലാലയത്തിൽ മയിൽസ്വാമി മുരുകൻ (50) എന്ന എം.മുരുകനാണ് ഫെബ്രുവരിയിൽ ശ്രീലങ്കയിൽ നടക്കുന്ന ലോക കപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിച്ചത്. ഉത്തർപ്രദേശിലെ നോയ്‌ഡയിൽ നടന്ന മേഖലാ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയവരിൽ നിന്നാണ് ടീമിനെ തിരഞ്ഞെടുത്തത്. മദ്ധ്യമേഖലയ്ക്കെതിരേ 145 പന്തിൽ പുറത്താകാതെ 202 റൺസ് നേടിയിരുന്നു. മൂന്നാം നമ്പറിലിറങ്ങുന്ന മുരുകൻ ബാറ്റിംഗ് ഓൾ റൗണ്ടറാണ്. മീഡിയം പേസ് ബൗൾ ചെയ്യും. ഫെബ്രുവരി ഒൻപതിന് ആദ്യമത്സരത്തിൽ
ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി. 45 ഓവർ മത്സരമാണിത്. കേരള അണ്ടർ 13, 15, 17, 19, 21, 23 ടീമുകളിൽ കളിച്ചിട്ടുള്ള മുരുകൻ ഇപ്പോൾ ക്രിക്കറ്റ് പരിശീലകനാണ്. ബി.സി.സി.ഐയുടെ ലെവൻ-1 കോച്ചിംഗ് ലൈസൻസ് നേടി. 1990-1993ൽ പാലക്കാട് വിക്ടോറിയ കോളേജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, ദക്ഷിണമേഖലാ ടീമുകളിൽ കളിച്ചിട്ടുണ്ട്. പാലക്കാട് ഐ.ഐ.ടി ടീമിന്റെ പരിശീലകനാണ്. സ്വന്തം ക്രിക്കറ്റ് അക്കാഡമിയായ ഡ്രീം 11-ൽ 25-ഓളം കുട്ടികളെ പരിശീലിപ്പിക്കുന്നു. ഭാര്യ: ലക്ഷ്മിപ്രഭ. മക്കൾ: എം.സച്ചിൻ, എം.ഋഷികേശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL