കൊല്ലങ്കോട്: പാലക്കാട് നെഹ്രു യുവ കേന്ദ്രയുടെ നേതൃത്വത്തിൽ കൊല്ലങ്കോട് ആശ്രയം റൂറൽ ഡവലപ്മെന്റ് സൊസൈറ്റിയുടെയും, ഗാന്ധിജി അക്കാദമി യുടെയും സഹകരണത്തോടെ ദേശീയ വോട്ടർ ദിന ബോധവത്കരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ആശ്രയം റൂറൽ ഡവലപ്മെന്റ് സൊസൈറ്റി സെക്രട്ടറി പി.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. ഗാന്ധിജി അക്കാദമി ചെയർമാൻ ഷൈജു വെമ്പല്ലൂർ അദ്ധ്യക്ഷത വഹിച്ചു. സജേഷ് ചന്ദ്രൻ, ഷിജുദാസ്, സി.പ്രശാന്ത്, ആർ.സന്തോഷ്, അഭിജിത് തുടങ്ങിയവർ സംസാരിച്ചു. മത്സരത്തിൽ കൊല്ലങ്കോട് ഗാന്ധിജി അക്കാദമി വിദ്യാർത്ഥികളായ സഞ്ജയ് ആലംപള്ളം(ഒന്നാംസ്ഥാനം), ഋതുചന്ദ്ര വട്ടേക്കാട്(രണ്ടാംസ്ഥാനം), പ്രജിത്ത് പയ്യലുർ(മൂന്നാം സ്ഥാനം) എന്നിവർ വിജയികളായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |