SignIn
Kerala Kaumudi Online
Friday, 23 October 2026 7.42 AM IST

ശില്പശാല ആരംഭിച്ചു

do-sunil-
നിരൂപണ സാഹിത്യ ശില്പശാല സാഹിത്യചിന്തകൻ ഡോ.സുനിൽ പി.ഇളയിടം ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: മലയാളത്തിലെ യുവനിരൂപകരുടെ സാഹിത്യവിമർശന, വിശകലനശേഷി മെച്ചപ്പെടുത്തുന്നതിന് കേരള സാഹിത്യ അക്കാഡമി സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന നിരൂപണ സാഹിത്യ ശില്പശാലയ്ക്ക് തുടക്കമായി. തസ്രാക്കിലെ ഒ.വി.വിജയൻ സ്മാരകത്തിൽ നടക്കുന്ന മൂന്ന് ദിവസത്തെ ശില്പശാല സാഹിത്യചിന്തകൻ ഡോ.സുനിൽ പി.ഇളയിടം ഉദ്ഘാടനം ചെയ്തു. കലാവസ്തുക്കളിൽ നിന്ന് അനുഭവഘടനയെ വേർതിരിക്കുകയാണ് വിമർശനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. അനുഭവഘടന വിചാരത്തിലേക്കു കടക്കുമ്പോൾ മറ്റൊരു വിചാരമാതൃകയുണ്ടാകുന്നു. ആ തുടർച്ചയിൽ നിന്ന് സാഹിത്യസൃഷ്ടിയുടെ അനുഭൂതി അനുഭവവേദ്യമാകുന്നു. പുതിയൊരു ലോകത്തിന്റെ നിർമ്മാണ സാമഗ്രിയാണ് കല. സൗന്ദര്യാനുഭൂതി സവിശേഷമായ ചരിത്ര സത്യവും. കലാവസ്തുവിലേക്കും ചരിത്രം എന്നതിലേക്കും രൂപം എങ്ങനെ ചേർന്നു നിൽക്കുന്നു എന്ന കണ്ടെത്തലാണ് നിരൂപണമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. അക്കാഡമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ അദ്ധ്യക്ഷനായി. ടി.കെ.നാരായണദാസ്, പ്രൊഫ: പി.എ.വാസുദേവൻ, ടി.കെ.ശങ്കരനാരായണൻ, സി.പി.അബൂബക്കർ, ടി.ആർ.അജയൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, LITERATURE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL