കോങ്ങാട്: നടൻ അന്തരിച്ച ഒടുവിൽ ഉണ്ണിക്കൃഷ്ണന്റെ സിനിമയും ജീവിതവും ആസ്‌പദമാക്കി കേരളശ്ശേരിയിൽ ഒടുവിൽ ഫൗണ്ടേഷനും ഒടുവിൽ ഉണ്ണിക്കൃഷ്ണൻ സ്മാരക വായനശാലയും സംയുക്തമായി സംഘടിപ്പിച്ച ക്വിസ് മത്സരം ബാലസാഹിത്യകാരൻ കെ.എൻ.കുട്ടി കടമ്പഴിപ്പുറം ഉദ്ഘാടനം ചെയ്തു. മോഹൻദാസ് മുണ്ടഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. ഒടുവിൽ ഫൗണ്ടേഷൻ സെക്രട്ടറി കെ.ഇ.പദ്മകുമാർ, ജോയിന്റ് സെക്രട്ടറി വൈ.എൻ.ജയഗോപാലൻ എന്നിവർ സംസാരിച്ചു.വിജയികൾക്ക് കെ.എൻ.കുട്ടി കടമ്പഴിപ്പുറം കാഷ് അവാർഡും ട്രോഫിയും വിതരണം ചെയ്തു. എസ്.ശ്രീഹരി, എം.എസ്.ശ്രേയ, കെ.ശ്രീനന്ദ എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |