വാളയാർ: മലബാർ സിമന്റ്സ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കലാ സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം മലബാർ സിമന്റ്സ് അസിസ്റ്റന്റ് പേഴ്സണൽ മാനേജർ എം.മോഹൻദാസ് നിർവഹിച്ചു. എം.സി.എൽ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ലൈബ്രറി വൈസ് പ്രസിഡന്റ് പി.ഗുരുവായൂരപ്പൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം.ബിനു, വി.എ.സബിത, ഒ.ആർ.ഷീജ എന്നിവർ സംസാരിച്ചു. ലൈബ്രറി അങ്കണത്തിലും കമ്മ്യൂണിറ്റി ഹാളിലും നടന്ന പരിപാടികൾക്ക് ലൈബ്രറി ഭാരവാഹികളായ മണികണ്ഠൻ, ഷർഫി, വിൻഷാദ്, ചിത്ര, ജിജി ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |