പാലക്കാട്: പഴനിയിൽ പാതി കൊടുമ്പെന്നും കേരളത്തിലെ പഴനിയെന്നും സ്വാമി ഭക്തന്മാർ വാഴ്ത്തുന്ന കൊടുമ്പ് വള്ളിദേവസേനാസമേത കല്യാണ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ രഥോത്സവത്തിന് നാളെ കൊടിയേറും. ഇന്ന് രാത്രി 10ന് വിഘ്‌നേശ്വരപൂജയോടെ ഉത്സവം തുടങ്ങും. ചൊവ്വയും ബുധനുമാണ് തേരു ദിനങ്ങൾ. ക്ഷേത്ര ഓഡിറ്റോറിയത്തിലാണ് കലാസാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെയും വൈകീട്ടും ലക്ഷാർച്ചനയും വൈകീട്ട് ഏഴിന് വിവിധ അഭിഷേകങ്ങളുമുണ്ടാവും. ബുധൻ രാവിലെ 8.30ന് കാപ്പ് കെട്ടലും ഒമ്പതിനും പത്തിനും ഇടയിൽ കൊടിയേറ്റവും നടക്കും. തുടർന്ന്, എഴുന്നള്ളിപ്പുമുണ്ടാകും. ആറിന് രാവിലെ ഏഴ് മണിക്ക് ഏകാദശി ദ്രവ്യാഭിഷേകം, കൊടുമ്പിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന ഹാസ്യനാടകവും നൃത്തപരിപാടിയും ഉണ്ടാകും. രാത്രി 8.30ന് എഴുന്നെള്ളിപ്പ് നടക്കും. ഏഴിന് രാവിലെ ഏഴ് മണിക്ക് പഞ്ചവിംശാദി ദ്രവ്യാഭിഷേകം, വൈകീട്ട് ഏഴിന് കലാമണ്ഡലം നയനയും സംഘവും അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, രാത്രി 8.30ന് എഴുന്നെള്ളിപ്പ്. എട്ടിന് വൈകീട്ട് ഏഴിന് നൃത്തപരിപാടി. ഒൻപതിന് വൈകീട്ട് ഏഴിന് നാടൻപാട്ട്. 10ന് പുലർച്ചെ നാലിന് പുഷ്പരഥത്തിൽ എഴുന്നള്ളിപ്പും നടക്കും. 11, 12, 14 തീയതികളിൽ വിശേഷാൽ വേദപാരായണം ഉണ്ടാകും. ഒന്നാം തേരുദിനമായ 11ന് പുലർച്ചെ 3.30ന് പുഷ്പരഥത്തിൽ എഴുന്നള്ളിപ്പ് നടക്കും. രണ്ടാം തേരുദിനത്തിൽ 11ന് അന്നദാനമുണ്ടാകും. വൈകീട്ട് നാലിന് രഥപ്രവേശം. വൈകീട്ട് ഏഴിന് മണ്ഡലപൂജ, ഭക്തിഗാനമേള എന്നിവയും നടക്കും.
സുഗമമായി അന്നദാനം നടത്താൻ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നവീകരണ പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. (പി.ശെന്തിൽ കുമാർ, എക്സിക്യൂട്ടീവ് ഓഫീസർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |