SignIn
Kerala Kaumudi Online
Saturday, 24 October 2026 12.48 AM IST

പഠനോത്സവം സംഘടിപ്പിച്ചു

alanalloor
വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്‌കൂളിന്റെ നേതൃത്വത്തിൽ പാലക്കുന്ന് സംഘടിപ്പിച്ച പഠനോത്സവം പഞ്ചായത്ത് പ്രസിഡന്റ് പി.പി. സജ്ന സത്താർ ഉദ്ഘാടനം ചെയ്യുന്നു

അലനല്ലൂർ: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്‌കൂളിന്റെ നേതൃത്വത്തിൽ പാലക്കുന്ന് പഠനോത്സവം സംഘടിപ്പിച്ചു. അലനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.സജ്ന സത്താർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അലി മഠത്തൊടി അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് എം.പി.നൗഷാദ്, വൈസ് പ്രസിഡന്റ് പി. മൂസ, എസ്.എം.സി. അംഗം നാസർ കാപ്പുങ്ങൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് മടത്തൊടി, സീനിയർ അസിസ്റ്റന്റ് കെ.എ.മിന്നത്ത്, സ്റ്റാഫ് കൺവീനർ സി.മുഹമ്മദാലി തുടങ്ങിയവർ സംബന്ധിച്ചു. വരും ദിവസങ്ങളിൽ പടിക്കപ്പാടം, സ്രാമ്പിക്കൽക്കുന്ന്, അണയംക്കോട്, ശങ്കരംപടി എന്നിവിടങ്ങളിൽ പഠനോത്സവങ്ങൾ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL