പാലക്കാട്: സംസ്ഥാനത്തെ റേഷൻ കടകൾ ഉത്സവം കഴിഞ്ഞ പറമ്പുപോലെ ശൂന്യമാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.തങ്കപ്പൻ പറഞ്ഞു. താലൂക്ക് സപ്ലൈ ഓഫീസുകൾക്ക് മുന്നിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന ധർണയുടെ ഭാഗമായി പാലക്കാട് നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.വി.സതീഷ് അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി പി.വി.രാജേഷ്, ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ വി.രാമചന്ദ്രൻ, കളത്തിൽ കൃഷ്ണൻകുട്ടി, പ്രകാശൻ കാഴ്ചപറമ്പിൽ, ജി.ശിവരാജൻ, തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |