SignIn
Kerala Kaumudi Online
Thursday, 22 October 2026 8.41 PM IST

കടുത്ത പ്രതിസന്ധിയിൽ ക‌ഞ്ചിക്കോട് ഐ.ടി.ഐ

iti

 ജീവനക്കാർക്ക് മൂന്ന് മാസമായി ശമ്പളമില്ല

കഞ്ചിക്കോട്: ചന്ദ്രയാൻ വിക്ഷേപണത്തിന് സഹായകമായ ഉപകരണങ്ങൾ നിർമ്മിച്ച് രാജ്യശ്രദ്ധ പിടിച്ച് പറ്റിയ സ്ഥാപനം. ഇന്ത്യയുടെ ആദ്യ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ എൽ-1 പറന്നുയരാൻ വേണ്ട ഇലക്ട്രോണിക് പാക്കേജുകൾ രൂപകൽപ്പന ചെയ്ത പൊതു മേഖല കമ്പനി. 2023ൽ പ്രതിരോധ വകുപ്പിന്റേതുൾപ്പെടെ 200 കോടി രൂപയുടെ ഓർഡർ നേടിയ കഞ്ചിക്കോട് ഐ.ടി.ഐ. എന്നാൽ കേരളത്തിലെ ഏറ്റവും വലിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ ഇന്ത്യൻ
ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോവുകയാണ്. പുതിയ ഓർഡറുകളില്ല. ഉദ്പാദനമില്ല. ജീവനക്കാർക്ക് മൂന്ന് മാസമായി ശമ്പളമില്ല. ആയിരം സ്ഥിരം തൊഴിലാളികളുണ്ടായിരുന്ന സ്ഥാനത്ത് നൂറ് പേർ മാത്രം. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന എൻജിനീയർമാർ ഉൾപ്പെടുന്ന നൂറ് വിദഗ്ദ്ധ തൊഴിലാളികളിൽ 17 പേർ ജോലി രാജിവെച്ചു. ശമ്പളമില്ലാത്തതിന്റെ പേരിലാണ് രാജി. കൂടുതൽ ജോലിക്കാർ രാജിക്കൊരുങ്ങുകയാണ്. ഐ.എസ്.ആർ.ഒയുടെ ബഹിരാകാശ ദൗത്യത്തിനായുള്ള റോക്കറ്റിന്റെ ഇലക്ട്രോണിക് സർക്യൂട്ട് ഉപകരണങ്ങളുടെ പരിശോധന മാത്രമാണ് ഇവിടെ നടക്കുന്നത്. ഇത് കൊണ്ട് അധികകാലം മുന്നോട്ട് പോകാൻ കഴിയില്ല. ചുരുക്കത്തിൽ രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ ദൗത്യങ്ങളിൽ പങ്കാളിയായ ഈ പൊതുമേഖലാ സ്ഥാപനം അടച്ച് പൂട്ടലിന്റെ വക്കിലാണ്. കേന്ദ്ര മന്ത്രാലയങ്ങളുടെയും വിവിധ സംസ്ഥാനങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും പദ്ധതികൾ കിട്ടിയാൽ മാത്രമെ കഞ്ചിക്കോട് ഐ.ടി.ഐക്ക് പിടിച്ച് നിൽക്കാൻ കഴിയുകയുള്ളു.
ബി.എസ്.എൻ.എൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് എച്ച്.ഡി.പി.ഇ പൈപ്പ് ഇവിടെ നിർമ്മിച്ചിരുന്നു. ഇതിന്റെ കരാർ അവസാനിച്ച് പ്ലാന്റ് വെറുതെ കിടക്കുകയാണ്. ഓൺലൈൻ പണമിടപാടുകൾ വ്യാപകമായതോടെ എ.ടി.എം കാർഡുകളുടെ ഓർഡറും കിട്ടാതായി. വൈദ്യുതി ബോർഡിന്റെയും ജല അതോറിറ്റിയുടെയും ഡിജിറ്റൽ മീറ്ററുകൾക്കുള്ള ഓർഡറും കിട്ടിയിട്ട് കാലമേറെയായി. ലാപ്പ്‌ടോപ്പ്, കംപ്യൂട്ടർ നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചെങ്കിലും വിജയിക്കാനായില്ല. ടെന്ററുകളിൽ പങ്കെടുത്തെങ്കിലും സ്വകാര്യ സ്ഥാപനങ്ങളുമായുള്ള മത്സരത്തിൽ പരാജയപ്പെടുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, ITI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL