
നെന്മാറ: പോത്തുണ്ടി അകംപാടം വിഷ്ണുമായ ക്ഷേത്രത്തിലെ ആറാട്ടുത്സവത്തിന്റെ ഭാഗമായി സമൂഹത്തിലെ വിവിധ വ്യക്തിത്വങ്ങളെ ആദരിച്ചു. നാടൻപാട്ട് കലാകാരൻ പ്രണവം ശശി ഉദ്ഘാടനം ചെയ്തു. രക്കപ്പൻ സ്വാമി നേതൃത്വം നൽകി. നെന്മാറ വല്ലങ്ങി വേല നടത്തുന്ന ദേശ ഭാരവാഹികൾക്ക് വേലപ്പെരുമ പുരസ്‌കാരം, ആരോഗ്യ പ്രവർത്തകർക്കുള്ള പുരസ്‌കാരം, വിവിധ മേഖലകളിലെ കലാകാരന്മാർക്കുള്ള പുരസ്‌കാരം എന്നിവ നൽകി. ബാലൻ മച്ചാത്ത്, നെന്മാറ ദേശം കാരണവർ സുധാകരൻ, വല്ലങ്ങി ദേശം കാരണവർ പി.സോമൻ, പ്രശാന്ത്, സേതുമാധവൻ, രാജഗോപാലൻ നെന്മാറ, ഇ.കേശവദാസ്, ആർ.ഉണ്ണി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിന്റെ ഭാഗമായി കലാപരിപാടികളും ഉണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |