
അലനല്ലൂർ: വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവൃത്തി പരിചയ ക്ലബിന്റെ നേതൃത്വത്തിൽ ഏകദിന മെറ്റൽ എൻഗ്രേവിംഗ് ശില്പശാല നടത്തി. പ്രധാനാദ്ധ്യാപകൻ പി.റഹ്മത്ത് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ഡോ.സി.പി.മുഹമ്മദ് മുസ്തഫ അദ്ധ്യക്ഷനായി. അദ്ധ്യാപകരായ എൻ.ശബ്ന ജാസ്മിൻ, എൻ.രേഷ്മ, സി.ബഷീർ, കെ.യൂനുസ് സലീം എന്നിവർ സംസാരിച്ചു. പ്രവൃത്തി പരിചയ വിഭാഗം അദ്ധ്യാപിക പി.ബൽകീസ് ഇബ്രാഹിം ശില്പശാല നയിച്ചു. പ്രവൃത്തി പരിചയ ക്ലബ് അംഗങ്ങളായ പി.ഹസൂർ ബിൻ സഅദ്, പി.അമാൻ, ടി.കെ.ഷന്ന സാജിർ, ഇഷ നസീർ, കെ.ജസ ഫാത്തിമ, ലിറ്റിൽ കൈറ്റ്സ് അംഗം നന്ദ കിഷോർ എന്നിവർ നേതൃത്വം നൽകി. യു.പി, ഹൈസ്കൂൾ തലത്തിലുള്ള വിദ്യാർഥികൾ ശില്പ ശാലയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |