SignIn
Kerala Kaumudi Online
Friday, 23 October 2026 2.43 AM IST

നെന്മാറയിലെ സോളാർ വൈദ്യുത പദ്ധതി ഉദ്ഘാടനം നീളുന്നു

നെന്മാറ: പണി പൂർത്തിയാക്കിയ നെന്മാറയിലെ സോളാർ വൈദ്യുത പദ്ധതി ഉദ്ഘാടനം നീളുന്നു. ഏഴ് വർഷം മുൻപ് മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്ത പദ്ധതി ഒട്ടേറെ വിവാദങ്ങൾക്കു ശേഷം പല കാരണങ്ങളാൽ മുടങ്ങിക്കിടക്കുകയായിരുന്നു. തുടർന്ന് സോളാർ പാനൽ സ്ഥാപിക്കുന്ന ജോലികൾ രണ്ട് വർഷം മുൻപാണ് പുനരാരംഭിച്ചത്. അയിനംപാടത്തുള്ള കെ.എസ്.ഇ.ബി.യുടെ പഴയ സെക്ഷൻ ഓഫിസ് വളപ്പിൽ 9.69 കോടി രൂപ മുടക്കി 1.5 മെഗാവാട്ട് സോളാർ വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പാനലുകളാണ് സ്ഥാപിച്ചിട്ടുള്ളത്. പണി പൂർത്തിയായെന്നും കെ.എസ്.ഇ.ബി ലൈനുമായി ബന്ധിപ്പിക്കുന്ന ജോലി മാത്രമേ ബാക്കിയുള്ളുവെന്നും അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു. സോളാറിൽ നിന്നുള്ള വൈദ്യുതി തൽക്കാലം തൊട്ടടുത്ത ട്രാൻസ്‌ഫോമറുമായി ബന്ധിപ്പിക്കാനാണ് നീക്കം. തുടർന്ന് റോഡിന്റെ എതിർവശത്തുള്ള സബ് സ്‌റ്റേഷനുമായി ബന്ധിപ്പിക്കുന്ന ജോലികൾ പൂർത്തിയാക്കുന്നതോടെ പദ്ധതി കമ്മീഷൻ ചെയ്യാനാകും. ആദ്യ ഘട്ടത്തിൽ കെ.എസ്.ഇ.ബി നെന്മാറ സെക്ഷൻ ഓഫീസായി പ്രവർത്തിച്ചിരുന്ന വളപ്പിലെ മരങ്ങൾ മുറിച്ചുനീക്കാനുള്ള നടപടിക്കു തന്നെ വർഷങ്ങളെടുത്തു. ഇതോടെ ആദ്യം കരാറേറ്റടുത്ത കമ്പനി സർക്കാരിനോടു കൂടുതൽ തുക ആവശ്യപ്പെട്ടു. പിന്നീട് 2021ൽ രണ്ടാമതു കരാർ ഏറ്റെടുത്ത കമ്പനിയും പ്രാഥമിക ജോലികൾ ചെയ്ത ശേഷം ഉപേക്ഷിച്ചു പോയി. കേന്ദ്രം ജി.എസ്.ടി വർദ്ധിപ്പിച്ചതായിരുന്നു കാരണം.
8.08 കോടി രൂപയ്ക്ക് കരാർ ക്ഷണിച്ച കെ.എസ.ഇ.ബി നിലവിൽ ഇൻകൽ കൺസെൽട്ടൻസി കമ്പനിക്കാണു കരാർ നൽകിയിട്ടുള്ളത്. ഉദ്ഘാടനത്തിനു ശേഷം ഒമ്പതേക്കർ സ്ഥലത്തുള്ള മരങ്ങൾ മുറിച്ചുനീക്കാനുള്ള അനുമതി തടസങ്ങളുണ്ടാക്കി. ജി.എസ്.ടി വർദ്ധന കാരണം കരാറെടുത്ത നോയിഡയിലെ ജാക്സൺ എൻജിനീയേഴ്സ് കൂടുതൽ തുക ആവശ്യപ്പെട്ടു. എന്നാൽ, ആവശ്യം വകുപ്പ് അംഗീകരിച്ചില്ല. പിന്നീട് മൂന്നു വർഷത്തിനു ശേഷം പദ്ധതി നടത്താനുള്ള കരാർ പുനെയിലെ ഊർജ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കു നൽകി. എന്നാൽ അഞ്ച് ശതമാനത്തിൽ നിന്നു 12 ശതമാനം ആയി ജി.എസ്.ടി ഉയർത്തിയതും കംസ്റ്റംസ് തീരുവ 25 ശതമാനം വർദ്ധിപ്പിച്ചതും കരാറിൽ നിന്നു പിന്നോട്ടു പോകാൻ കാരണമായി. വൈദ്യുതി പ്രതിസന്ധി ഉണ്ടാകാറുള്ള വേനലിൽ സോളാർ പദ്ധതിയിൽ നിന്നുള്ള വിതരണം വലിയ ആശ്വാസമാകുമെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്കുകൂട്ടൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL