കൊല്ലങ്കോട്: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന ഇന്റലിജൻസ് പൂർണ പരാജയമാണെന്നും, തട്ടിപ്പിന് ഇരയായവർക്ക് തുകകൾ തിരിച്ചു നൽകുവാനുള്ള നടപടി കൈകൊള്ളണമെന്നും, നെന്മാറ എം.എൽ.എയുടെ പങ്ക് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറാക്കോട്ടിൽ നടത്തിയ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സി.സി.സുനിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എസ്.രാമനാഥന്റെ അദ്ധ്യക്ഷനായി. സി.ഗോപാലകൃഷ്ണൻ, ആർ.ഉണ്ണികൃഷ്ണൻ, എസ്.അശോകൻ, രോഹിത് കൃഷ്ണൻ, രാഹുൽ രാധാകൃഷ്ണൻ, എ.വാസു, വിഷ്ണു കുണ്ടുപറമ്പ്, കെ.ഉണ്ണിക്കണ്ണൻ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |