SignIn
Kerala Kaumudi Online
Friday, 23 October 2026 2.32 PM IST

കൊടും ചൂടിൽ ഇളനീർ വില പൊള്ളിക്കുന്നു

അലനല്ലൂർ: പാലക്കാട് വേനൽ ചൂടിന് തുടക്കമായപ്പോഴേക്കും ഇളനീർ വില കുതിച്ചുയരുന്നു. ആഴ്ചകൾക്കിടെ അഞ്ച് മുതൽ പത്ത് രൂപ വരെയാണ് ഇളനീർ വില വർദ്ധിച്ചത്. മാസങ്ങൾക്ക് മുമ്പ് 35 മുതൽ 40 രൂപവരെ വില ഈടാക്കിയിരുന്ന ഇളനീരിന് ഇപ്പോൾ 55 രൂപ വരെയാണ് ഈടാക്കുന്നത്. വലിയ ഇളനീരിന് 60 രൂപ വരെ നൽകണം. മുൻ വർഷത്തെ അപേക്ഷിച്ച് 10 മുതൽ 15 രൂപ വരെയാണ് വർദ്ധിച്ചത്.

തേങ്ങ വില കൂടിയത് തിരിച്ചടിയായി

മാസങ്ങളായി നാളികേര വില ഉയർന്നു നിൽക്കുന്നതാണ് ഇളനീർ വില കൂടാൻ പ്രധാന കാരണമെന്ന് കച്ചവടക്കാർ പറയുന്നു. തേങ്ങയ്ക്കും ഇളനീരിനും വൻ ക്ഷാമമാണ് നേരിടുന്നത്. തെങ്ങിൻ തോട്ടങ്ങളിൽ വിളവെടുപ്പ് തീരെ കുറഞ്ഞതോടെ തേങ്ങവില കിലോയ്ക്ക് 75 രൂപ വരെയെത്തിയിരുന്നു. തമിഴ്നാട് ഉൾപ്പെടെ അന്യ സംസ്ഥാനങ്ങളിൽ നിന്നും വരവ് കുറവാണ്. ചിറ്റൂർ, കൊഴിഞ്ഞാമ്പാറ, അട്ടപ്പാടി ഭാഗങ്ങളിൽനിന്നാണ് കൂടുതലായി ഇളനീർ എത്തുന്നത്. പൊള്ളാച്ചിയിൽനിന്ന് ഇളനീർ എത്തുന്നുണ്ടെങ്കിലും ഗതാഗതച്ചെലവ് കൂടുതലാണ്. ഇതോടെ മൊത്ത വ്യാപാരികൾ അഞ്ചുമുതൽ 10 രൂപ വരെയാണ് വില വർദ്ധിപ്പിച്ചത്. കുരങ്ങുശല്യം കാരണം നാട്ടിൻപുറത്തും ഇളനീരും തേങ്ങയും കിട്ടാനില്ലാത്ത അവസ്ഥയാണ്. വേനൽച്ചൂട് കൂടുന്നതോടെ കച്ചവടവും കൂടും. ദിനംപ്രതി 250 മുതൽ 500 എണ്ണം വരെ വേനലിൽ വിൽപ്പന നടക്കുന്നുണ്ട്. വേനൽക്കാല അസുഖങ്ങൾ കൂടിയതും കൂടുതൽപേർ ഇളനീർ തേടിവരുന്നതിന് കാരണമാകുന്നുണ്ട്. ഇളനീർ വില കൂടി?യതോടെ കരിമ്പിൻ ജ്യൂസിനും സർബത്തിനും ആവശ്യക്കാർ കൂടിയതായി വഴിയോര കച്ചവടക്കാർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, COCONUT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL