പാലക്കാട്: ഓൾ കേരള ഹോമിയോ മെഡിക്കൽ അസോസിയേഷൻ ആറാമത് വാർഷിക കൺവെൻഷനും സയന്റിഫിക് സെമിനാറും ഇന്ന് നടക്കും. രാവിലെ 9 മുതൽ പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക. രാവിലെ 10ന് വി.കെ.ശ്രീകണ്ഠൻ എം.പി കൺവെൻഷനും സെമിനാറും ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളിൽ ഡോ.കെ.പി.നന്ദകുമാർ, ഡോ.ടി.അജയൻ എന്നിവർ ക്ലാസുകൾ എടുക്കും. അസോസിയേഷൻ നേരത്തെ സംഘടിപ്പിച്ച സർഗോത്സവത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടക്കും. ഹോമിയോപ്പതി ഡോക്ടർമാരുടെ രചനകൾ ഉൾപ്പെടുത്തിയ മാഗസിന്റെയും കലണ്ടറിന്റെയും പ്രകാശനവും ഉണ്ടായിരിക്കും. വാർത്താസമ്മേളനത്തിൽ ഡോക്ടർമാരായ വി.ശ്രീകാന്ത്, ഇ.രമേഷ് നായർ, വി.മിഥുൻ, രഞ്ജു ബേബി, കെ.പി.അനിൽകുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |