SignIn
Kerala Kaumudi Online
Friday, 23 October 2026 9.27 PM IST

മികവുത്സവം നടത്തി

mikavuthsavam
ചിറ്റൂരിൽ നടന്ന മികവുത്സവം നഗരസഭ ചെയർപേഴ്സൺ കെ.എൽ.കവിത ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റൂർ: ജി.എച്ച്.എസ്.എസ് ചിറ്റൂരിന്റെ മികവുത്സവം ചിറ്റൂർ നെഹ്രു ഓഡിറ്റോറിയത്തിൽ നഗരസഭ ചെയർപേഴ്സൺ
കെ.എൽ.കവിത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജോസ് ആലുക്കാസ് നൽകിയ സ്‌പോട്സ് ഉപകരണങ്ങൾ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ കെ.ഷീജ ഏറ്റുവാങ്ങി. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്വതന്ത്ര സോഫ്റ്റ്‌വെയറായ സ്‌ക്രൈബ്സിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ 'ഛായാമുഖി 25' സി.ടി.എം.സി വൈസ്‌ ചെയർമാൻ എം.ശിവകുമാർ പ്രകാശനം ചെയ്തു. ആർ.മുരളീധരൻ, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ പി.എസ്.ഹബീബ, പ്രധാനാദ്ധ്യാപകൻ എസ്.ശ്യാംപ്രസാദ്, പ്രിൻസിപ്പൽ എസ്.ബിന്ദു എന്നിവർ സംസാരിച്ചു. ദേശീയ, സംസ്ഥാന, ജില്ലാ തല മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച എല്ലാ വിദ്യാർത്ഥികളെയും അനുമോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, CHITTUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL