ചെർപ്പുളശേരി: പൈപ്പ് ലൈൻ പൊട്ടി വെളളം പാഴാവുന്നു. ചെർപ്പുളശേരി നഗരസഭയിലെ ഹൈസ്ക്കൂൾ റോഡ് ജംഗ്ഷനിലാണ് ദിവസങ്ങളായി വെളളം റോഡിലൂടെ ഒഴുകുന്നത്. ഇതു കാരണം റോഡിന് നടുവിൽ കുഴി രൂപപെട്ടിട്ടുണ്ട്. ജന പ്രതിനിധികൾ ഉൾപ്പടെ ദിവസേന യാത്ര ചെയ്യുന്ന റോഡിലാണ് കുടിവെളള പ്രശ്നം രൂക്ഷമായ കാലത്ത് ആഴ്ച്ചകളായി വെളളം പഴായി പോവുന്നത്. ആദ്യ ഘട്ടത്തിൽ ചെറിയ രീതിയിരുന്നത് ഇപ്പോൾ ശക്തമായാണ് ഒഴുകുന്നത്. പൊതു ജനങ്ങൾ ശ്രദ്ധയിൽ പെടുത്തിയിട്ടും കണ്ടില്ലെന്ന ഭാവത്തിലാണ് അധികാരികൾ. പ്രശ്ന പരിഹാരത്തിന് അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |