SignIn
Kerala Kaumudi Online
Sunday, 25 October 2026 2.29 AM IST

മലയോരത്ത് നിരാശ; കനത്ത ചൂടിൽ ടാപ്പിംഗും നിലച്ചു

rubber

വടക്കഞ്ചേരി: ചൂട് കനത്തതോടെ റബർപാൽ ഉത്പാദനം ഗണ്യമായി കുറഞ്ഞു. ഇതോടെ ജില്ലയിലെ മലയോര മേഖലയിൽ ഉൾപ്പെടെ സിംഹഭാഗം റബർ കർഷകരും ടാപ്പിംഗ് നിറുത്തി. ടാപ്പിംഗ് നിലച്ചതോടെ നൂറുകണക്കിനു റബർ ക‌ർഷകരും ടാപ്പിംഗ് തൊഴിലാളികളുമാണ് പ്രതിസന്ധിയിലായത്. മലയോര മേഖലയിലെ 75 ശതമാനം കുടുംബങ്ങളുടെയും പ്രധാന ഉപജീവനമാർഗമാണിത്. സാധാരണ മാർച്ച് മാസത്തോടെയാണ് റബർ ടാപ്പിംഗ് നിറുത്താറുള്ളത്. ഇത്തവണ വളരെ നേരത്തെ ചൂട് കൂടിയതിനാൽ ഒന്നര മാസം മുൻപേ ടാപ്പിംഗ് നിറുത്തേണ്ടി വന്നു. ഒട്ടേറെ തോട്ടങ്ങളിൽ ജനുവരിയിൽ തന്നെ ടാപ്പിംഗ് നിറുത്തിയിരുന്നു. വൻകിട എസ്റ്റേറ്റുകളിൽ വേനൽ കാലത്ത് ടാപ്പിംഗ് നിറുത്തിവയ്ക്കുകയാണ് പതിവ്. എന്നാൽ അന്നന്നത്തേയ്ക്ക് ഉപജീവനം തേടുന്ന ചെറുകിട കർഷകരുടെ ജീവിതം ദുരിതത്തിലാവും. റബർ ഷീറ്റിന് പ്രതീക്ഷിച്ച വില കിട്ടാത്തതും തിരിച്ചടിയാകുന്നുണ്ട്. ഷീറ്റ് കിലോയ്ക്ക് 178 മുതൽ 183 രൂപ വരെയാണ് ഇന്നലത്തെ വില. ഡിസംബർ ആദ്യവാരം ഷീറ്റ് കിലോയ്ക്ക് 200 രൂപ വരെ എത്തിയിരുന്നെങ്കിലും പിന്നീട് വില കുറയുകയായിരുന്നു. ഉത്പാദന ചെലവ് കണക്കാക്കിയാൽ 200 രൂപയെങ്കിലും ലഭിച്ചാലേ റബർകൃഷി മെച്ചാവുകയുള്ളു എന്ന് കർഷകർ പറയുന്നു. കേന്ദ്ര സംസ്ഥാന ബഡ്ജറ്റിലും റബർ കർഷകർക്ക് പ്രതീക്ഷിച്ച സഹായം ലഭിച്ചില്ല. 180 രൂപയാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സബ്സിഡി സ്‌കീം നിരക്ക്. ബഡ്ജറ്റിൽ ഇത് 200 രൂപ ആയി ഉയർത്തുമെന്നാണ് കരുതിയത്. താങ്ങുവിലയും ഉയർത്തിയില്ല. വില സ്ഥിരതാ ഫണ്ട് പിൻവലിച്ചതാണ് സംസ്ഥാന ബഡ്ജറ്റിലെ ചതി. സർക്കാർ പ്രഖ്യാപിച്ച താങ്ങുവില വിപണി വിലയിലും ഉയർന്നെങ്കിലേ സബ്സിഡി സ്‌കീം പ്രയോജനപ്പെടൂ. നിലവിൽ വ്യാപാരി വിലയിലും രണ്ടു രൂപയും റബർ ബോർഡ് വിലയിൽ പത്തു രൂപയും കുറവാണ് താങ്ങുവില. കഴിഞ്ഞ ബഡ്ജറ്റിൽ റബർ വില സ്ഥിരതാ ഫണ്ടിലേക്ക് 600 കോടി വകയിരുത്തിയിട്ടും 60 കോടി മാത്രമാണ് വിനിയോഗിച്ചത്. വിപണി വില 200 രൂപ എത്തും വരെ റബർ വിൽക്കില്ലെന്ന് കർഷക സംഘങ്ങൾ തീരുമാനമെടുത്തെങ്കിലും ക്രംബ് റബർ കൂടുതൽ ഇറക്കുമതി ചെയ്തും വിപണിയിൽ നിന്ന് വിട്ടുനിന്നും ടയർലോബി അത് പൊളിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, RUBBER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL