SignIn
Kerala Kaumudi Online
Friday, 23 October 2026 7.41 AM IST

ജനറൽ കൗൺസിൽ

citu
കേരള സംസ്ഥാന മത്സ്യ അനുബന്ധ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ കൗൺസിൽ യോഗം സംസ്ഥാന സെക്രട്ടറി എം.ഹംസ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: കേരള സംസ്ഥാന മത്സ്യ അനുബന്ധ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ കൗൺസിൽ യോഗം നടത്തി. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എം.ഹംസ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ നിലനിൽപ്പിനെ അപകടത്തിലാക്കുന്ന കടൽ മണൽ ഖനനം ചെയ്യാനുള്ള കേന്ദ്രസർക്കാരിന്റെ എല്ലാ നടപടികളും നിറുത്തിവെക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഫെഡറേഷൻ പ്രസിഡന്റ് പുല്ലുവിള സ്റ്റാൻലി അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.അച്യുതൻ, സംസ്ഥാന വൈസ് പ്രസിഡന്റ് എ.സമീർഖാൻ,​ ജനറൽ സെക്രട്ടറി എ.സഫറുള്ള, സക്കീർ അലങ്കാരത്ത്, രാജ്‌മോഹൻ, കലാധരൻ തുടങ്ങിയവർ സംസാരിച്ചു. മണൽ ഖനനം നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് 27ന് ഫിഷറീസ് കോഓർഡിനേഷൻ കമ്മിറ്റി നടത്തുന്ന ഹർത്താൽ വിജയിപ്പിക്കുവാൻ മുഴുവൻ തൊഴിലാളികളും പണിമുടക്കണമെന്നും യോഗം തീരുമാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, CITU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL