SignIn
Kerala Kaumudi Online
Friday, 23 October 2026 7.41 AM IST

പോത്തുണ്ടി ഡാം കുടിവെള്ള പദ്ധതി ജൂലായിൽ കമ്മിഷൻ ചെയ്യും

pothundi-dam
പോത്തുണ്ടി ഡാം

ആലത്തൂർ: പോത്തുണ്ടി ഡാമിൽ നിന്ന് ആറ് പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കുന്ന ജൽ ജീവൻ മിഷൻ സമഗ്ര കുടിവെള്ള പദ്ധതിയുടെ കമ്മിഷനിംഗ് ജൂലായിൽ നടക്കും. 2024 ആഗസ്റ്റിൽ കമ്മിഷൻ ചെയ്യാനാകുമെന്ന് പ്രതീക്ഷിച്ചിരുന്ന പദ്ധതി പലകാരണങ്ങളാൽ നീണ്ടുപോകുകയായിരുന്നു. നിശ്ചയിച്ചതിലും ഒരു വർഷം വൈകി ഈ വർഷം ജൂലായിൽ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. രണ്ടു പഞ്ചായത്തുകളിൽ ഉണ്ടായ സാങ്കേതികത തടസങ്ങളാണ് പദ്ധതി വൈകാൻ കാരണമായത്. നിലവിൽ പൈപ്പ് സ്ഥാപിക്കുന്ന അവസാന ഘട്ട പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ റോഡ് പൊളിക്കുന്ന കാര്യത്തിലാണ് എലവഞ്ചേരി, പല്ലശ്ശേന പഞ്ചായത്തുകളിൽ തടസം വന്നത്. റോഡ് വശത്ത് ചാലെടുക്കണമെങ്കിൽ പാതകൾ നിർമ്മാണത്തിനു ശേഷം ഒരുവർഷം കഴിയണമെന്ന പൊതുമരാമത്ത് വകുപ്പ് ഏർപ്പെടുത്തിയ വ്യവസ്ഥയാണ് പദ്ധതിക്ക് വിനയായത്.

ജലശുദ്ധീകരണശാല പൂർത്തിയായി

നെന്മാറ, അയിലൂർ, മേലാർക്കോട് പഞ്ചായത്തുകളിലേക്ക് നിലവിൽ നടപ്പാക്കിയിട്ടുള്ള പദ്ധതിക്ക് പുറമെ എലവഞ്ചേരി, പല്ലശ്ശേന, എരിമയൂർ, ആലത്തൂർ, കാവശ്ശേരി, പുതുക്കോട് പഞ്ചായത്തുകളിലേക്ക് കൂടി പദ്ധതി എത്തിക്കുന്ന കിഫ്ബിയുടെ 180 കോടി രൂപയുടേതാണ് പോത്തുണ്ടി ഡാം സമഗ്ര കുടിവെള്ള പദ്ധതി. പൊതുമരാമത്ത് വകുപ്പിനും മറ്റും നൽകേണ്ട 94.45 കോടി ഉൾപ്പെടുത്തി 274.45 കോടിയാണ് ചെലവ്. ഹൈദരാബാദിലെ കമ്പനിക്കാണ് നിർമ്മാണ ചുമതല. ഡാമിന് മുൻ ഭാഗത്ത് 17.58 കോടി രൂപ ചെലവിൽ 26 ദശലക്ഷം ലിറ്റർ ജലശുദ്ധീകരണശാലയുടെ നിർമ്മാണവും എലവഞ്ചേരി പഞ്ചായത്തിലേക്കുള്ള വെങ്കായ പാറയിലെ 10 ലക്ഷം ലിറ്റർ ജലസംഭരണിയിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പ്രവൃത്തിയും നേരത്തേ പൂർത്തീകരിച്ചിരുന്നു. പല്ലശ്ശേന, എരിമയൂർ പഞ്ചായത്തുകളിലേക്കുള്ള പല്ലാവൂർ കരിവേട്ട് മലയിൽ നിർമിക്കുന്ന 33 ലക്ഷം ലിറ്റർ സംഭരണ ടാങ്കിലേക്കും ആലത്തൂർ, കാവശ്ശേരി, പുതുക്കോട് പഞ്ചായത്തുകളിലേക്കുള്ള ആലത്തൂർ വെങ്ങന്നൂരിലെ നെരങ്ങാംപാറ കുന്നിൻ മുകളിൽ നിർമാണത്തിലുള്ള 40 ലക്ഷം ലിറ്റർ സംഭരണിയിലേക്കും വെള്ളം എത്തിക്കേണ്ടതുണ്ട്. അതിന്റെ പ്രവൃത്തികളാണ് ഇപ്പോൾ നടന്നുവരുന്നത്. പൈപ്പ് സ്ഥാപിക്കൽ കഴിഞ്ഞാൽ പൈപ്പ് ശുദ്ധീകരണം നടത്തി വേണം ജലവിതരണം നടത്താൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, POTHUNDI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL